പാതയിലാകെ ആകാരം നഷ്ടപ്പെട്ട വെള്ളാരം കല്ലുകള്‍
പാദത്തില്‍ കുഴിവുകളുണ്ടാക്കി
അസ്വസ്തമാക്കുന്നു.
തേഞ്ഞ ചെരുപ്പിനോടുപൊലും
ദയ യില്ലാത്ത നിന്നോടെന്തിനു
സഹതാപം!!
വിയര്പ്പിന്റെ ചാലുകള്‍ ഉണങ്ങി വിണ്ട
മണ്ണീന്റെ
വിടവിലൂടൂറിയൊലിക്കുന്നു
രാക്കിളിസ്വത്വംതേടി
നിദ്രയില്ലാതെ
ഞരമ്പില്‍ നിര്‍വ്രുതി കുത്തി വെച്ച്
രാവറിയാത്ത വെളിച്ചത്തിലൊളിക്കുന്നു.!!!!
2010, ഡിസംബർ 25, ശനിയാഴ്‌ച
2010, ഡിസംബർ 20, തിങ്കളാഴ്‌ച
കാഴ്ച
കാഴ്ചകളെ
കാലം അപരിചിതമാക്കുന്നു.
തലമുറകളുടെ അന്തരം
വിലാസത്തെയും
കാലഭേദങ്ങള്‍
ചിന്തകളില്‍
വ്യതിയാനമുണ്ടാക്കുന്നു.
പച്ചപ്പ് നഷ്ട്പ്പെട്ട പ്രതലം
ഉത്ഖനനത്തിന്റെ വേദനയില്‍
പുളയുന്നു
ഒക്കയുംകണ്ടു പുലമ്പാന്‍ ഞാനും
പിന്നെ .....
അതു കണ്ടു ചിരിക്കാന്‍ നീയും
കാലം അപരിചിതമാക്കുന്നു.
തലമുറകളുടെ അന്തരം
വിലാസത്തെയും
കാലഭേദങ്ങള്‍
ചിന്തകളില്‍
വ്യതിയാനമുണ്ടാക്കുന്നു.
പച്ചപ്പ് നഷ്ട്പ്പെട്ട പ്രതലം
ഉത്ഖനനത്തിന്റെ വേദനയില്‍
പുളയുന്നു
ഒക്കയുംകണ്ടു പുലമ്പാന്‍ ഞാനും
പിന്നെ .....
അതു കണ്ടു ചിരിക്കാന്‍ നീയും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)